![]() |
||
![]() |
||
എസ്.എന്‍. എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സ്ഥാപകദിനം എം.എം ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു എസ്.എന്‍. എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സ്ഥാപകദിനവും എം.പി. മാര്‍ക്കുള്ള സ്വീകരണവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുന്‍ കേന്ദ്രമന്ത്രി എം.എം ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തൃശൂര്‍ എം പി സി എന്‍ ജയദേവന്‍ , ചാലക്കുടി എം പി ടി.വി ഇന്നസെന്റ് എന്നിവര്‍ക്ക് സ്വീകരണം നല്കി. കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ സി. ആര്‍ കേശവന്‍ വൈദ്യര്‍ സ്‌മാരക പ്രഭാഷണം നടത്തി. സ്റ്റ് ചെയര്‍മാന്‍ ഡോ.സി.കെ രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എല്‍.എ അഡ്വ.തോമസ് ഉണ്ണിയാടന്‍ സമാദരണവും നഗരസഭാദ്ധ്യക്ഷ മേരിക്കുട്ടി ജോയി സമ്മാനദാനവും നിര്‍വ്വഹിച്ചു. ആഗസ്‌റ്റ് 16 ന് നടത്തിയ ശ്രീനാരായണ ജയന്തി സാഹിത്യ മത്സരങ്ങളുടെ സമ്മാനദാനവും ചടങ്ങില്‍ നല്‍കി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്‌ക്കുള്ള പുരസ്‌കാരം ലഭിച്ച കെ.വി രാമനാഥന്‍ മാസ്റ്ററെ അനുമോദിച്ചു എം.പി. ജാക്‌സന്‍, എ ബിനാബാലന്‍ , പി കെ ഭരതന്‍ എന്നിവര്‍ പങ്കെടുത്തു. എസ് എന്‍ ചന്ദ്രിക എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് , എസ്.എന്‍ പബ്ലിക് ലൈബ്രറി, ലാല്‍ മെമ്മോറിയല്‍ ആശുപത്രി , മതമൈത്രി നിലയം തുടങ്ങി ഒട്ടേറെ വിദ്യാഭ്യാസ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങള്‍ക്ക് മാതൃകാപരമായി നേതൃത്വം നല്‍കിയ സി. ആര്‍ കേശവന്‍ വൈദ്യരുടെ ജന്മദിനം വൈദ്യര്‍ സ്ഥാപിച്ച വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, അനദ്ധ്യാപകരും, ചേര്‍ന്ന് ആഗസ്റ്റ് 26 സ്ഥാപക ദിനമായി ആചരിച്ചു വരുന്നത്. |
||